അടക്കത്തോട് : ബൈക്ക് യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട്ടിലാണ് സംഭവം. കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് കരിയംകാപ്പിലെ കുന്നത്ത് സുമോദിന് തലയ്ക്കും കാലുകൾക്കും പരുക്കേറ്റു. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട്റെന്നിയുടെ വീടിന് സമീപത്ത് വച്ച് ബൈക്കിലേക്ക് കാട്ടു പന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിനടുത്തുള്ള ഒരു കിണറ്റിൽ ആറ് കാട്ടുപന്നികൾ വീണ സംഭവവും സമീപകാലത്ത് ഉണ്ടായിരുന്നു. അവയെ വെടിവച്ച് കൊല്ലുകയായിരുന്നു.
A wild boar knocked down a biker.